Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Disease Day

Kozhikode

തി​രു​വ​മ്പാ​ടി​യി​ൽ ലോ​ക ജ​ന്തു​ജ​ന്യ രോ​ഗ ദി​നാ​ച​ര​ണം ന​ട​ത്തി

തി​രു​വ​മ്പാ​ടി: ലോ​ക ജ​ന്തു​ജ​ന്യ രോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​മ്പാ​ടി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട് പ്ര​തി​ജ്ഞ ചൊ​ല്ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​വി. പ്രി​യ "ഏ​കാ​രോ​ഗ്യം' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. അ​ജി​ത, പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി​ന്ദു ജോ​ൺ​സ​ൺ, പി.​എ. ഫി​റോ​സ്ഖാ​ൻ, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ്‌​മി​ത ബാ​ബു, കെ.​ഷീ​ന, മ​റി​യാ​മ്മ വ​ർ​ക്കി, രാ​ഷ്‌​ടീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഏ​ബ്ര​ഹാം മാ​നു​വ​ൽ, സു​ന്ദ​ര​ൻ പ്ര​ണ​വം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​എം​സി​ടി ന​ഴ്‌​സിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​ന്തു​ജ​ന്യ രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ജ്ഞ ചൊ​ല്ലി.

Latest News

Corehub Up